Breaking News

ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഉത്തരമേഖലാ സമ്മേളനം നീലേശ്വരത്ത് നടത്തി.

ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് അസോസിയേഷൻ, ഉത്തരമേഖല സമ്മേളനം നീലേശ്വരത്ത് നടന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം പിൻവലിക്കുക, മൂല്യനിർണയത്തിന്റെ പ്രതിഫലം ഉടൻ വിതരണം ചെയ്യുക, അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ നടന്ന സമ്മേളനം കെ പി സി സി സെക്രട്ടറി എം അസ്സിനാർ ഉദ്ഘാടനം ചെയ്തു. എച്ച് എസ് എസ് ടി എ ജില്ലാ പ്രസിഡന്റ്‌ പി സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് സംഘടന ചർച്ചകൾക്ക് നേതൃത്വം നൽകി. മുൻ സംസ്ഥാന പ്രസിഡന്റ്‌ എം രാധാകൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ മടിയൻ ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ ഇ ഷജീർ, എച്ച് എസ് എസ് ടി എ സംസ്ഥാന ഭാരവാഹികളായ കെ പി അനിൽകുമാർ, റോണി ജേക്കബ്, സി എൻ വിൽസൺ, കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ഖാദർ കമ്മിറ്റി യും ഏകീകരണവും എന്ന വിഷയത്തിൽ എച്ച് എസ് എസ് ടി എ ലീഗൽ സെൽ കൺവീനർ കെ വി ഷിബു ക്ലാസ്സ്‌ കൈകാര്യം ചെയ്തു. എച്ച് എസ് എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ സദാശിവൻ സ്വാഗതവും, സെക്രട്ടറി സി പി അഭിരാം നന്ദിയും പറഞ്ഞു.

No comments