കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് അധ്യാപകൻ വി.വിജയകുമാറിന് ഡോക്ടറേറ്റ്.കേരളത്തിലെ ബിരുദധാരികളായ യുവ സംരംഭകരുടെ സംരംഭങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനം എന്ന വിഷയത്തിൽ കൊമേഴ്‌സിലാണ് ഡോക്ടറേറ്റ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കൊമേഴ്‌സ് വിഭാഗം അധ്യക്ഷനുമാണ്. അമ്പലത്തറ മൂന്നാംമൈൽ സ്വദേശിയാണ്. ഭാര്യ: പി.വി.സവിത (സ്വാമി രാമദാസ് സ്മാരക ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക). മക്കൾ: വൈശാൽ.എസ്.വിജയ്, വൈഭവ്.എസ്.വിജയ്.
No comments