അബുദാബിയിലെ കുടുംബ കൂട്ടായ്മയായ പയസ്വിനിയുടെ ഓണാഘോഷം തുടങ്ങി
അബുദാബിയിലെ കൂട്ടായ്മയായ പയസ്വിനിയുടെ ഓണാഘോഷ പരിപാടികൾ തുടങ്ങി.
അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിലാണ് പരിപാടി. രാവിലെ തുടങ്ങിയ ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവാതിര, വ്യത്യസ്തയിനം നൃത്തങ്ങൾ, നാടൻ കലകൾ, കുട്ടികളുടെ കലാപ്രകടനങ്ങൾ, ഓണപ്പരിപാടികൾ, ഘോഷയാത്ര എന്നിവയാണ് ഒരുക്കിയിട്ടുളളത്. പയസ്വിനിയുടെ നൂറ് കണക്കിന് അംഗങ്ങൾ അരങ്ങിലും അണിയറയിലും സദസിലുമായി പരിപാടി കൊഴുപ്പിക്കാൻ ഒത്തുചേ ചേർന്നിട്ടുണ്ട്. വിഭവ സമൃദ്ധമായ ഓണ സദ്യയുമുണ്ടാകും.
No comments