Breaking News

സിപി എം കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനംമുക്കട - കുണ്ടൂരിൽ തുടങ്ങി

സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം മുക്കട - കുണ്ടുരിൽ തുടങ്ങി. വി.വി. വെള്ളുങ്ങ നഗറിൽ ജില്ലാക്കമ്മറ്റിയംഗം ഡോ.വി.പി.പി.മുസ്തഫ ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് സി. ബാലൻ പതാകയുയർത്തി. പി.ശാർങ്ങി, കെ.അനിത ഒ.എം.സച്ചിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിക്കുന്നു . പി.പി.രാജേഷ് രക്തസാക്ഷി പ്രമേയം കെ.സതീശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി വരയിൽ രാജൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. എം ചന്ദ്രൻ സ്വാഗതം പറഞ്ഞു ജില്ലാക്കമ്മറ്റി അംഗങ്ങളായ കെ.വി. ജനാർദ്ദനൻ ,എം. ലക്ഷ്മി. ഏരിയാ ക്കമ്മറ്റി അംഗങ്ങളായ കരുവക്കാൽ ദാമോദരൻ, പാറക്കോൽ രാജൻ, കയനി മോഹനൻ , എം വി.രതീഷ് ടി.പി. ശാന്ത , ഷൈ ജമ്മ ബെന്നി എന്നിവർ പകെടുക്കുന്നു. പൊതു സമ്മേളനം നാളെ കോയിത്തട്ട സി.നാരായണൻ , വി.വി.രാജൻ നഗറിൽ നടക്കും. പ്രകടനം വളണ്ടിയർമാർച്ച് വൈകിട്ട് 4 ന് കാലിച്ചാമരത്തു നിന്നും ആരംഭിക്കും ' . പൊതുസമ്മേളനാനന്തരം ചായ്യോം എൻ.ജി. സ്മാരക കലാവേദി വനിതാവേദിയുടെ . കിടപ്പറസമരം നാടകം അരങ്ങേറും

No comments