Breaking News

സി പി എം പരപ്പ ലോക്കൽ സമ്മേളനം പരപ്പയിൽ തുടങ്ങി

സി പി എം പരപ്പ ലോക്കൽ സമ്മേളനം പരപ്പ എം.രാധാമണി നഗറിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എം.രാജഗോപാലൻ എംഎൽഎ ഉൽഘാടനം ചെയ്തു. സമ്മേളനത്തിനു തുടക്കം കുറിച്ച് വി.ബാലകൃഷ്ണൻ പതാക ഉയർത്തി. വി.ബാലകൃഷ്ണൻ അധ്യക്ഷനായി. ഗിരിഷ് കാരാട്ട് രക്തസാക്ഷി പ്രമേയവും സി.രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഏ ആർ.രാജു പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാക്കമ്മറ്റി അംഗങ്ങളായ എം.വി.കൃഷ്ണൻ.എം. ലക്ഷ്മി. ഏരിയാ സെക്രട്ടറി എം.രാജൻ. പാറക്കോൽ രാജൻ.പി.വി.ചന്ദ്രൻ, കയനി മോഹനൻ എം.വി.രതീഷ്, ടി.പി. ശാന്ത . ഷൈജമ്മ ബെന്നി എന്നിവർ സംസാരിച്ചു. ടി.പി. തങ്കച്ചൻ സ്വാഗതം പറഞ്ഞു. സമ്മേളനം നാളെ സമാപിക്കും. പ്രകടനം വളണ്ടിയർമാർച്ച് പൊതുസമ്മേളനം എന്നി നടക്കും. എൻ.ശശീധരൻ നഗറിലാണ് പൊതുസമ്മേളനം.

No comments