Breaking News

കാഞ്ഞങ്ങാട് ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

കാഞ്ഞങ്ങാട് ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മാവുങ്കാൽ ഐ.എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥി , ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ. ജോസഫ് ബെനവൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഐ. എം.എ സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരൻ വിശിഷ്ടാതിഥി ആയിരുന്നു. ഐ. എം എ കാഞ്ഞങ്ങാട് പ്രസിഡൻ്റ് ഡോ. വി. സുരേശൻ സ്വാഗതം പറഞ്ഞു.സെക്രട്ടറി ഡോ. ജോൺ ജോൺ കെ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡോ. കെ. ശശിധര റാവു (പ്രസിഡൻ്റ്), ഡോ. എ..എസ്. കണ്ണൻ (സെക്രട്ടറി), ഡോ. മുഹമ്മദ് റിയാസ് (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ ഐ.എം.എ കാസർഗോഡ് ജില്ലാ ചെയർപേഴ്സൺ ഡോ.ദീപിക കിഷോർ , കെ. ജി. എം. ഒ എ ജില്ലാ പ്രസിഡൻ്റ് ഡോ. എ. ടി. മനോജ്, വനിതാ വിഭാഗം ചെയർമാൻ ഡോ. കെ.കൃഷ്ണകുമാരി, , ഡോ. കെ. പി. അഹമ്മദ്, ഡോ. ഡി. ജി. രമേഷ്, ഡോ. വി. അഭിലാഷ്, ഡോ. ഷർമിന, ഡോ. ശ്രുതി. വി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. എ.എസ്. കണ്ണൻ നന്ദി പറഞ്ഞു

No comments