Breaking News

നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.

നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. 21 വിദ്യാർത്ഥികൾക്കാണ് മേശയും കസേരയും അനുവദിച്ചത്. 
വൈസ് ചെയർമാൻ പി. പി മുഹമ്മദ്‌ റാഫി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി. ഗൗരി, ടി പി ലത, പി ഭാർഗവി , കൗൺസിലർമാരായ കെ മോഹനൻ, പി സുഭാഷ് , കെ. വി ശശികുമാർ, സൂപ്രണ്ട് സുധീർ തെക്കടവൻ എന്നിവർ സംസാരിച്ചു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ സതീഷ് കുമാർ നന്ദി പറഞ്ഞു.

No comments