Breaking News

മാനവ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ,6 തീയതികളിൽ സംസ്ഥാന തല രാഷ്ട്രീയ ശില്പശാല (ദിശ2024)നടക്കും.

മാനവ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 ,6 തീയതികളിൽ 
കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പാസ്റ്ററൽ സെൻററിൽ "ജനാധിപത്യത്തിന്റെ ഇടങ്ങൾ" എന്ന പേരിൽ സംസ്ഥാന തല രാഷ്ട്രീയ ശില്പശാല (ദിശ2024)നടക്കും. ഇന്ത്യൻ ജനാധിപത്യം അഭിസംബോധന ചെയ്യേണ്ട പുതിയ കാലത്തിൻറ വിഷയങ്ങളെയാണ് ശില്പശാല ചർച്ചയാക്കുന്നത്.
കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും 200 പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപ്പശാല ,'ജനാധിപത്യത്തിന്റെ ബഹുസ്വരത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മാനവസംസ്കൃതി ചെയർമാൻ മുൻ എംഎൽഎ അനിൽ അക്കര അധ്യക്ഷത വഹിക്കും.ശില്പശാലാ ഡയറക്ടർ, ഡോ: ബാലചന്ദ്രൻ കീഴോത്ത് സംവാദത്തിൻ്റെ വിഷയങ്ങൾ പരിചയപ്പെടുത്തും. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഇന്ത്യ രൂപപ്പെടുത്തിയ 
ജനാധിപത്യ സങ്കൽപങ്ങളുടെ ,
കാലികമായ പുനർവായനകളാണ് ,
രാഷ്ട്രീയ ശില്പശാല കൊണ്ട് ലക്ഷ്യമിടുന്നത് . കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിൽ അഡ്വ: പി.നാരായണൻ (ചെയർമാൻ
സംഘാടക സമിതി ), എം.അസിനാർ
(ജനറൽ കൺവീനർ
സംഘാടക സമിതി),ഡോ.ബാലചന്ദ്രൻ കീഴോത്ത് ( ശിൽപശാലാ ഡയരക്‌ടർ )
ഏ.കെ.ശശിധരൻ(ചെയർമാൻ
മാനവ സംസ്കൃതി, കാസർഗോഡ് ജില്ലാ കമ്മിറ്റി ),പി.വി.രാജേഷ്
(ജന: സെക്രട്ടറി മാനവ സംസ്കൃതി, കാസർഗോഡ് ജില്ലാ കമ്മിറ്റി ),  
മഡിയൻ ഉണ്ണികൃഷ്ണൻ, ഡി.എം.സുകുമാരൻ, സിജോ അമ്പാട്ട്
എന്നിവർ പങ്കെടുത്തു.
നാളെ 11 മണിക്ക് , നിർമ്മിതബുദ്ധിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള സംവാദം, സുനിൽ പ്രഭാകറും ഡോ: മഹേഷ് മംഗലാട്ടും നൽയിക്കും .പ്രതിനിധികൾക്കും ചർച്ചയിൽ പങ്കെടുക്കാം.

2മണിക്കുള്ള
ഉന്നത വിദ്യാഭ്യാസത്തിലെ വിദേശ കുടിയേറ്റത്തെക്കുറിച്ചുള്ള സെഷനിൽ,
ഡോ: ജെ എസ് .അഡൂർ, ഡോ: സജി ജേക്കബ് പങ്കെടുക്കും.
മൂന്നുമണിക്ക് ,
കേരളത്തിലെ 
സർവകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ച് ,
ഡോ: ഖാദർ മാങ്ങാടും
ഡോ : പ്രേമചന്ദ്രൻ കീഴോത്തും നയിക്കുന്ന സംവാദമാണ് .

തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോളും അഭിപ്രായ രൂപീകരണങ്ങളുമാണ്
നാലു മണിക്ക് നടക്കുന്ന സംവാദവും ഓപ്പൺ ഫോറവും.
ടി.വൈ.വിനോദ്കൃഷ്ണനും ആർ.സുഭാഷുമാണ് ചർച്ചയിൽ.

തുടർന്ന് നടക്കുന്ന സാംസ്കാരിക സന്ധ്യയിൽ
സൂര്യഗായത്രിയുടെ കവിതാ സമാഹാരം *ദൈവ പ്പേച്ച്* മാനവസംസ്കൃതി സംസ്ഥാന ജന സെക്രട്ടറി എം. അസിനാറിൻ്റെ അദ്ധ്യക്ഷതയിൽ,അഡ്വ.സോണി സെബാസ്റ്റ്യൻ, വി.വി.പ്രഭാകരന് നല്കി പ്രകാശനം ചെയ്യും. തുടർന്ന്, കാസർഗോഡ് ഫോക്ക് ബാൻറിൻ്റെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരണം.

ഒക്ടോബർ ആറിന് , രാവിലെ 10 മണിക്ക് , 
ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ് കൽക്കി സുബ്രഹ്മണ്യം പ്രതിനിധികളെ സംബോധന ചെയ്ത് ട്രാൻസ്ജെൻറർ സമൂഹങ്ങളെക്കുറിച്ചും ജനാധിപത്യത്തിലതിനുള്ള ഇടത്തെക്കുറിച്ചും സംവദിക്കും .
സുമത് ബാലചന്ദ്രൻ ലിംഗസമത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചക്ക് തുടക്കമിടും.

11 മണിക്ക് 
സണ്ണി എം കപിക്കാട് ,അധികാര രാഷ്ട്രീയവും പാർശ്വ വൽകൃത സമൂഹങ്ങളും എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കും.ഡോ: എ പരമേശ്വരൻ ,സംവാദത്തിന് നേതൃത്വം നൽകും.

12 മണിക്ക് ,
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ക്കൂടി നടക്കുന്ന , 
പരിസ്ഥിതി രാഷ്ട്രീയവും പുനരധിവാസങ്ങളും എന്ന സംവാദത്തിൽ ,
സി. സുനിൽകുമാറും ഡോ: രതീഷ് നാരായണനും പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചും,ഡോ : സി ജെ. ജോർജ് , പുനരധിവാസങ്ങളെക്കുറിച്ചുമുള്ള ചർച്ചക്ക് തുടക്കമിടും.
 
മൂന്നുമണിക്ക് ശില്പശാലയുടെ അവ
ലോകനവും 
നാലുമണിക്കുള്ള സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് വിതരണവും നടക്കും .സമാപന സമ്മേളന സെഷൻ, എം കെ .രാഘവൻ .എം പി 
ഉദ്ഘാടനം ചെയ്യും .

No comments