ആസ്വാദക മനം കവരുന്ന ജ്ഞാനപ്പാന നൃത്ത ശിൽപവുമായി നീലേശ്വരം സ്വദേശിനികൾ
നീലേശ്വരം സ്വദേശിനികളുടെ ജ്ഞാനപ്പാന നൃത്തശിൽപം ആസ്വാദകരുടെ മനം കവരുന്നു.കഴിഞ്ഞ ദിവസം ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലും തുടർന്ന് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിലും യമുന.കെ.നായരും സംഘവും അവതരിപ്പിച്ച ജ്ഞാനപ്പാന നൃത്തശിൽപം അരങ്ങേറി. നൃത്താധ്യാപകൻ മധു തട്ടാത്തിന്റെ ശിക്ഷണത്തിൽ നീലേശ്വരത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് അരങ്ങിലെത്തുന്നത്. യമുന.കെ.നായർ, വന്ദന ഗിരീഷ്, ടി.വി. ശ്രീലത, ഗീതാ വിജയൻ, രേണുക ശശി, ഡോ.ജി.കെ. സീമ, ഹേമ രാജീവ്, ഡോ.ഷൈമ, അമ്പിളി ബിജു, ഇന്ദുലേഖ പൈനി, സ്വപ്ന ഹരീഷ്, സുമിത്ര സുനിൽ, ഇന്ദിര കുന്നത്തില്ലം, എ.എം. പ്രീതി, ഗൗരി വിധുബാല, ആരാധ്യ, ആദിത്യ, തീർത്ഥ മുരളി, ഹൃദ്യ, ശ്രീലക്ഷ്മി, ശ്രീരതി എന്നിവരാണ് നൃത്തശിൽപമൊരുക്കുന്നത്. നീലേശ്വരം സ്വദേശിനിയും ബി.കണ്ണൻ മാസ്റ്ററുടെ മകളുമായ നീലേശ്വരത്തെ ഡോ.എം.ഷൈമയാണ് ഇതിൽ ശ്രദ്ധേയമായ ശ്രീകൃഷ്ണ വേഷമണിഞ്ഞത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 11 ന് നീലേശ്വരം മഹേശ്വരി ഓഡിറ്റോറിയത്തിൽ നൃത്ത ശിൽപം അവതരിപ്പിക്കും.
No comments