Breaking News

നീലേശ്വരം ബങ്കളം സ്വദേശിയായ യുവാവ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മാള്‍ട്ടയില്‍ മരിച്ചു.

നീലേശ്വരം ബങ്കളം സ്വദേശിയായ യുവാവ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മാള്‍ട്ടയില്‍ മരിച്ചു. നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റും സുപ്രഭാതം ദിനപത്രം ലേഖകനുമായ സേതു ബങ്കളത്തിന്റെ മകൻ കെ.വി.സബിനേഷാണ്‌ (33) മരിച്ചത്‌. ഏതാനും വര്‍ഷമായി അവിടെ ഒരു കമ്പനിയില്‍ മാനേജ്‌മെന്റ്‌ വിഭാഗത്തില്‍ ജോലി ചെയ്‌തു വരികയായിരുന്നു. അവിവാഹിതനാണ്‌. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്‌. മാതാവ്‌: യമുന. സഹോദരി: അളകപ്രിയ (വണ്‍ ഇന്ത്യ).

No comments