Breaking News

വൈ ഐ.പി ശാസ്ത്രപഥം സംസ്ഥാന തല മൂല്യനിർണ്ണയ ക്യാമ്പ് ആരംഭിച്ചു

സമഗ്രശിക്ഷാ കേരള, കാസർഗോഡ്, കെ. ഡിസ്ക് സംയുക്ത ആഭിമുഖ്യത്തിൽ കേരളത്തിലെ യുവ ഗവേഷകരെ കണ്ടെത്താനും അവരുടെ ആശയ ങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന യങ് ഇന്ന്വവേഷൻ പ്രോഗ്രാമിൻ്റെ ആശയ സമർപ്പണത്തിനു ശേഷമുള്ള സംസ്ഥാന തല പ്രാഥമിക ഇവല്യേഷൻ ക്യാമ്പ് ഹോസ്ദുർഗ് ബി.ആർ.സി യിൽ ആരംഭിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോ - ഓഡിനേറ്റർ ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു. കെ ഡിസ്ക് ജില്ലാ കോ-ഓഡിനേറ്റർ വിശാഖ് കെ, വൈഐ.പി ശാസ്ത്രപഥം സംസ്ഥാന റിസോഴ്സ് പേഴ്സൻ പി. രാജഗോപാലൻ എന്നിവർ നേതൃത്വം നൽകി.

No comments