യുവശക്തി കലാവേദി വനിതാ വേദി വാർഷികാഘോഷം സംഘടിപ്പിച്ചു.
യുവശക്തി കലാവേദി വനിതാ വേദി വാർഷികാഘോഷം സംഘടിപ്പിച്ചു. കലാവേദി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർഷികാഘോഷം പ്രശസ്ത നാടക സംവിധായകൻ വി.ശശി ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ വി ശശിയെ കലാവേദിക്ക് വേണ്ടി ഡോക്ടർ വി.സുരേശൻ ആദരിച്ചു ചടങ്ങിൽ ട്രിച്ചി എൻ ഐ റ്റി യിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം ഒന്നാം റാങ്ക് നേടിയ അഭിഷേകിനെയും അന്തർദേശീയ റഫറി പദവി ലഭിച്ച ആനന്ദകൃഷ്ണനെയും അനുമോദിച്ചു ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം സിനിമ നടൻ ജയൻ രാജ് നിർവഹിച്ചു കെ രേഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശില്പ രാജേഷ് സ്വാഗതവും ബിന്ദു രതീഷ് നന്ദിയും രേഖപ്പെടുത്തി ചടങ്ങിൽ കലാവേദി പ്രസിഡണ്ട് കെ നന്ദകുമാർ സെക്രട്ടറി കെ സതീശൻ യുവശക്തി ലൈബ്രറി പ്രസിഡണ്ട് പി ഭാർഗവൻ ലൈബ്രറി സെക്രട്ടറി എ സോമരാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് സൗമ്യ ടീച്ചർ ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരവും കെ നന്ദകുമാർ ചിട്ടപ്പെടുത്തിയ കുട്ടികളുടെ നൃത്തവും അരങ്ങേറി കൂടാതെ വിവിധ കലാ പരിപാടികളും കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
No comments