Breaking News

അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ' വിശപ്പു രഹിത നഗരം ' പദ്ധതി ആരംഭിച്ചു.

അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ' വിശപ്പ് രഹിത നഗരം ' പദ്ധതിയുടെ ഭാഗമായി എല്ലാ ബുധൻ, വ്യാഴം ദിവസങ്ങളിലും കാഞ്ഞങ്ങാട് നഗരത്തിൽ എത്തിച്ചേരുന്ന നിർധനർക്ക് പൊതിച്ചോർ വിതരണ പദ്ധതി ആരംഭിച്ചു. ലോക ഭക്ഷ്യദിനത്തിൽ ബസ്റ്റാൻ്റിന് മുൻവശത്തുള്ള തനിമ ഹോട്ടലിൽ വെച്ച് നടത്തിയ പരിപാടി ലയൺസ് ഡിസ്ട്രിക്റ്റ് മുൻ ഗവർണ്ണർ കെ.ശ്രീനിവാസ ഷേണായി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.വി.സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് സോൺ ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാട്, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, ക്ലബ്ബ് സെക്രട്ടറി സി.എം.കെ. അബ്ദുള്ള, ട്രഷറർ കെ.പി സലാം, വൈസ് പ്രസിഡൻ്റ് നാരായണൻ മൂത്തൽ, ഷെറീഖ് കമ്മാടം, നാരായണൻ പാറമ്മൽ, പി.കെ സതീശൻ എന്നിവർ പ്രസംഗിച്ചു.

No comments