Breaking News

മടിക്കൈ പഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു

കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഡിജി കേരളം പദ്ധതി മടിക്കൈ പഞ്ചായത്തിൽ പൂർത്തീകരിച്ചു.
സർവേ പ്രകാരം കണ്ടെത്തിയ 3534 പഠിതാക്കൾക്ക് പരിശീലനം നൽകി മൂല്യനിർണ്ണയം നടത്തിയതോടു കൂടിയാണ് സമ്പൂർണ ഡിഡിറ്റൽ സാക്ഷരതാ പഞ്ചായത്ത്‌ എന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്. 14 നും 65 നും ഇടയിൽ പ്രായമുള്ള മുഴുവൻ ആളുകളെയും സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനും, മറ്റ് ഓൺലൈൻ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രാപ്തo,ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മടിക്കൈ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് പ്രീത അധ്യക്ഷയായി. ജനപ്രതിനിധികളും പദ്ധതി വളണ്ടിയർമാരും പഠിതാക്കളും പൊതു ജനങ്ങളും പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രമ പത്മനാഭൻ സ്വാഗതവും അസി. സെക്രട്ടറി കെ പി സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു.

No comments