സാന്ത്വനം കുവൈറ്റ് കരിന്തളത്ത് ആരംഭിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 27ന്
ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡൻ്റ് കെ പി നാരായണൻ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി മുഖ്യാതിഥിയായി പങ്കെടുക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്‌മി, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ രവി, ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ്, കണ്ണൂർ ഗവ. കോളേജ് സൂപ്രണ്ട് ഡോ.സുദീപ്, ചലച്ചിത്ര നടി ചിത്രാ നായർ എന്നിവർ വിശിഷ്‌ടാതിഥികളായിരിക്കും. എം രാജൻ പ്രസിഡൻ്റും എസ് സന്തോഷ് കുമാർ സെക്രട്ടറിയുമായുള്ള കുവൈറ്റ് സാന്ത്വനം സൊസൈറ്റിയുടെ പൂർണ്ണ സഹായത്തോടെ തികച്ചും സൗജന്യമായി ഒരു ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത് മലയോര മേഖലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നീലേശ്വരം പ്രസ്‌ഫോറത്തിൽ നടത്തിയവാർത്ത സമ്മേളത്തിൽ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി വൈസ് പ്രസിഡന്റ് കെ കെ നാരായണൻ, സെക്രട്ടറി എൻ കെ നളിനാക്ഷൻ, ഡയറക്‌ടർ ഡോ.വി സുരേശൻ, ഷിജോ ജോസഫ്, ജില്ലാ ഇനിഷ്യേറ്റീവ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് സി പ്രഭാകരൻ, സെക്രട്ടറി ബി. അജയകുമാർ എന്നിവർ പങ്കെടുത്തു.
No comments