കാസറഗോഡ് ജില്ലാ സ്‌കൂൾ കലോത്സവം; ലോഗോ ക്ഷണിച്ചു
കാസറഗോഡ് ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 26 മുതൽ 30 വരെ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവത്തിനുള്ള ലോഗോ ക്ഷണിച്ചു. പിഎൻജി ഫയൽ ഫോർമാറ്റിലാണ് ലോഗോ തയാറാക്കേണ്ടത്. തയറാക്കിയ ലോഗോ ഒക്ടോബർ 29ന് വൈകുന്നേരം അഞ്ചിന് മുമ്പായി districtkalolsavamudinur@gmail.com എന്ന ഇ മെയിലിലും 9809777555 എന്ന വാട്‌സാപ്പ് നമ്പറിലും ലഭിക്കണം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ഉപഹാരം നൽകും. ഫോൺ: 9895312161, 9809777555.
No comments