Breaking News

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവിൽ കളിയാട്ടം തുടങ്ങി.

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവിൽ കളിയാട്ടം തുടങ്ങി. തുലാപത്തിന് ശേഷം കാസർഗോഡ് ജില്ലയിൽ നടക്കുന്ന ആദ്യ കളിയാട്ടമാണ് അഞ്ഞൂറ്റമ്പലം വീരർ ക്കാവിലേത്. പടവീരൻ തെയ്യത്തിന്റെ അരങ്ങേറ്റത്തോടെയാണ് തെയ്യക്കോലങ്ങൾ തിരുമുറ്റത്തെത്തിയത്. നാളെ രാവിലെ മുതൽ പാടാർകുളങ്ങര ഭഗവതി, വിഷ്ണു മൂർത്തി തെയ്യങ്ങളുടെയും, ശൂലിയാർ ഭഗവതിയുടെയും പുറപ്പാട് ഉണ്ടാകും.വൈകുന്നേരം നാല് മണിക്ക് മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലം കാണാൻ ആയിരങ്ങളെത്തും.

No comments