Breaking News

നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായി.150 ൽ അധികം പേർക്കാണ് പരിക്ക്

നീലേശ്വരം തെരു ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായി.
150 ൽ അധികം പേർക്കാണ് പരിക്കേറ്റത്. ഇവരിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 10 പേരുടെ നില ഗുരുതരമാണ്. അർദ്ധരാത്രി മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലത്തിന്റെ കുളിച്ചു തോറ്റം ഉറഞ്ഞാടുന്നതിനിടെ പടക്കം പൊട്ടിക്കുമ്പോൾ പടക്കം സൂക്ഷിച്ചിരുന്ന ഭാഗത്തേക്കും തീ പടരുകയായിരുന്നു. സംഭരിച്ച പടക്കങ്ങളെല്ലാം നിമിഷനേരം കൊണ്ട് കത്തിയമർന്നു. സമീപത്തുണ്ടായിരുന്നവരുടെ തീപടർന്ന് പൊള്ളലേറ്റു. തിരുമുറ്റത്ത് കൂടിനിന്ന നൂറു കണക്കിനാളുകൾ ഭയന്ന് ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടും നിരവധി പേർക്ക് പരിക്കുണ്ട്.

No comments