Breaking News

നീലേശ്വരം നഗരസഭാ പാലിയേറ്റിവ് കെയർ, നിലേശ്വരം താലൂക്ക് ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശിലന പരിപാടി സംഘടിപ്പിച്ചു.

നീലേശ്വരം നഗരസഭാ പാലിയേറ്റിവ് കെയർ, നിലേശ്വരം താലൂക്ക് ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സന്നദ്ധപ്രവർത്തകർക്കുള്ള പരിശിലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ ടി.പി ലത അദ്ധ്യക്ഷത വഹിച്ചു. താലുക്കാശുപത്രി സൂപ്രണ്ട്. ഡോക്ടർ. മനോജ് എ.ടി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പി.പി .മുഹമ്മദ് റാഫി, വി.ഗൗരി (വികസനം ), ഷംസുദ്ദീൻ അരിഞ്ചിറ (ക്ഷേമ കാര്യം), കെ.പി.രവീന്ദ്രൻ (പൊതുമരാമത്ത്) പി ഭാർഗവി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി, ഇ.ഷജീർ വാർഡ് കൗൺസിലർ, പി ഉഷ എൽഎച്ച് ഐ, ശ്രീ ഗിരീഷ് ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാസർകോട് ജില്ലാ പാലിയേറ്റീവ് കോഡിനേറ്റർ ഷിജി മനോജ് ക്ലാസ്സ് നയിച്ചു. നഗരസഭ പാലേറ്റീവ് കെയർ നേഴ്സ് പ്രിയ സത്യൻ നന്ദി പ്രകാശിപ്പിച്ചു.

No comments