പ്രവാസി വ്യവസായിയും മദർ തെരേസ പുരസ്കാര ജേതാവുമായ മണികണ്ഠൻ മേലത്തിന് നീലേശ്വരത്ത് പൗരസ്വീകരണം നൽകി.
പ്രവാസി വ്യവസായിയും മദർ തെരേസ പുരസ്കാര ജേതാവുമായ മണികണ്ഠൻ മേലത്തിന് നീലേശ്വരത്ത് പൗരസ്വീകരണം നൽകി. മുൻ സിആര്‍പിഎഫ് ഐജി കെ.വി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. കലാസാംസ്കാരിക പ്രവർത്തകരെ പോലെ സംരംഭകരെയും ചേർത്ത് പിടിക്കേണ്ട കാലമാണിതെന്നും സംരംഭകരെ തള്ളിപ്പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാൽ രാജ്യത്തിന്റെ പുരോഗതിക്ക് സംരംഭകരുടെ സേവനവും അനിവാര്യമാണെന്ന് കാലം തിരിച്ചറിഞ്ഞിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളർ പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി. നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രമുഖ പ്രഭാഷകൻ ഡോക്ടർ വത്സൻ പിലിക്കോട് ആദരഭാഷണവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ പ്രശംസ സമർപ്പണവും നടത്തി. പി ശ്രീജ ടീച്ചർ മംഗള പത്രം വായിച്ചു. നഗരസഭ കൗൺസിലർമാരായ പി. കുഞ്ഞിരാമൻ, പി.സുഭാഷ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി. കുഞ്ഞിക്കണ്ണൻ. പി രമേശൻ , പി രമേഷ് കുമാർ , സി എച്ച് സുബൈർ ഹാജി, മീനാക്ഷി ബാലകൃഷ്ണൻ , കെ.ടി ഉഷ, എം രാധാകൃഷ്ണൻ നായർ, മനിയേരി കുഞ്ഞിക്കണ്ണൻ നായർ , പി കുഞ്ഞി കൃഷ്ണൻ , ഭാസ്കരൻ നമ്പ്യാർ കോടോത്ത് , പി. അനൂപ്, ഗായത്രി ദേവി ജയചന്ദ്രൻ ,ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, കെ വി സുരേഷ് കുമാർ,ഉദയൻ പാലായി, , കെ എം രമേശൻ , ടി ബാലകൃഷ്ണൻ , പി സുരേഷ് കുമാർ , എം വി സജേഷ്,വി വി രമേശൻ , പി പി സുരേന്ദ്രൻ , സുരേന്ദ്ര പൈ, ബാലൻ കക്കാണത്ത് തുടങ്ങിയവർ സംസാരിച്ചു ഡോ. മണികണ്ഠൻ മേലത്ത് മറുമൊഴി നടത്തി.
No comments