Breaking News

കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു.

കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിൻ്റെ സംഘാടക സമിതി ഓഫീസ് തുറന്നു. ഒക്ടോബർ 16, 17, 18 തീയതികളിൽ മേലാങ്കോട്ട് ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് പുസ്തകോൽസവം നടക്കുക.
      സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയർമാൻ ടി കെ നാരായണൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ, എ കെ ശശിധരൻ, ടി രാജൻ, പ്രൊഫ.വി കരുണാകരൻ, പി ദിലീപ് കുമാർ, പി ദാമോദരൻ, വി ചന്ദ്രൻ ,എം പി ശ്രീമണി, സുനിൽ പട്ടേന, ജി അംബുജാക്ഷൻ, പപ്പൻ കുട്ടമത്ത് ,വി കെ കരുണാകരൻ എന്നിവർ സംസാരിച്ചു.

No comments