ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്
മണല്‍ ലോഡുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ നീലേശ്വരം ചാത്തമത്ത് ചീറ്റക്കാല്‍ കയറ്റത്തിലാണ് അപകടം. കയറ്റം കയറുന്നതിനിടെ ലോറിയുടെ നിയന്ത്രണം തെറ്റി റോഡരികില്‍ താമസിക്കുന്ന അശോകന്റെ വീട്ടിലേക്ക് മറിയുകയായിരുന്നു. ലോറി ഓടിച്ചിരുന്ന സുബിന്‍രാജിന് പരിക്കേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments