സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റ്: കെ.സി.സര്‍വാന് സ്വര്‍ണം: റെക്കോഡ് നഷ്ടമായത് നേരിയ വ്യത്യാസത്തിന്
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്നു വരുന്ന സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ ജൂനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ കെ.സി.സര്‍വാനിലൂടെ ജില്ലയ്‌ക്ക് സ്വര്‍ണം.
ചെറുവത്തൂര്‍ മയ്യിച്ചയില്‍ കെ.സി.ത്രോസ് അക്കാദമി നടത്തുന്ന പരിശീലകനും ദേശീയ താരവുമായ കെ.സി.ഗിരീഷിന്റെ മകനാണ്. നേരിയ വ്യത്യാസത്തിനാണ് സര്‍വാന് റെക്കോഡ് നഷ്ടമായത്. 15.73 മീറ്റര്‍ ആണ് എറിഞ്ഞത്. കോഴിക്കോട് സ്വദേശി ഇ.രാഹുല്‍ രതീഷ് 2012 ല്‍ കുറിച്ച 15.75 മീറ്റര്‍ ആണ് ഈ ഇനത്തിലെ റെക്കോര്‍ഡ്.
No comments