മാനവ സമൂഹത്തിന് ദിശാ ബോധം നൽകിയ മഹദ് ഗ്രന്ഥമാണ് വിശുദ്ധ ഖുർ ആൻ എന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.
ലോകമാസകലമുള്ള മാനവ സമൂഹത്തിന് ദിശാ ബോധം നൽകിയ മഹദ് ഗ്രന്ഥമാണ് വിശുദ്ധ ഖുർ ആൻ എന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.
ഖുർ ആൻ പഠിക്കലും പഠിപ്പിക്കലും വിശ്വാസികളുടെ ബാധ്യതയാണെന്ന് കാഞ്ഞങ്ങാട് അതിഞ്ഞാൽ കോയാപ്പള്ളി ഖുർ ആൻ കോളേജിൽ പുതുതായി ഖുർ ആൻ മനഃപാഠമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച് കൊണ്ട് മുനവ്വറലി തങ്ങൾ പറഞ്ഞു.
പ്രസിഡണ്ട് കെ.കെ. അബ്ദുല്ല ഹാജി ആദ്ധ്യക്ഷം വഹിച്ചു. ജനറൽ സിക്രട്ടറി അഷ്റഫ് ഹന്ന, അതിഞ്ഞാൽ ജുമാ മസ്ജിദ് ഇമാം, ടി ടി. അബ്ദുൽ ഖാദർ അസ്്ഹരി, ഫാറൂഖ് നഈമി,സി. ഇബ്രാഹിം ഹാജി, പാലാട്ട് ഹുസൈൻ ബഷീർ വെള്ളിക്കോത്ത്,മുഹമ്മദ്കുഞ്് സഅദി, ടി. മുഹമ്മദ് അസ്്ലം, ഏ. ഹമീദ് ഹാജി, വി.കെ. അബ്ദുല്ല ഹാജി, തെരുവത്ത് മൂസാ ഹാജി, മാട്ടുമ്മൽ ഹസൻ, ഹസൻ കുഞ്ഞി ഹാജി, സവാദ് ബാഖവി, സി.എച്ച്. സുലൈമാൻ തുടങ്ങിയവർ സംസാ
രിച്ചു.
No comments