ജില്ലയിലെ വൈദ്യുതി പ്രതിസന്ധി; പരിഹാരനടപടികള്‍ തുടങ്ങി. കണ്ണൂരിലെ ട്രാന്‍സമിഷന്‍ സര്‍ക്കിള്‍ ഓഫിസിന്റെ എആര്‍യു സ്റ്റേഷന്‍ കാസര്‍കോട്ട് അനുവദിച്ചു
കാസര്‍കോട് ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്കുള്ള പരിഹാര നടപടികളുടെ ഭാഗമായി വൈദ്യുതി പ്രസരണം ഊര്‍ജിതമാക്കാന്‍ കണ്ണൂര്‍ ട്രാന്‍സ്‌മിഷന്‍ സര്‍ക്കിള്‍ ഓഫീസിന്റെ എആര്‍യു സ്റ്റേഷന്‍ കാസര്‍കോട്ട് അനുവദിച്ചു.
വൈദ്യുതിമന്ത്രി കെ.കൃഷ്‌ണന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. കെഎസ്‌ഇബി കാസര്‍കോട് ഡിവിഷന്‍ ഓഫീസിന്റെ ഭാഗമായാണ് സ്റ്റേഷന്‍ അനുവദിക്കുക. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ഓഫീസ് കൈകാര്യം ചെയ്യും. മലയോര മേഖലയിലെ വോള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരമായി ആവശ്യപ്പെട്ടിരുന്ന കുറ്റിക്കോല്‍ സബ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. മൈലാട്ടി- വിദ്യാനഗര്‍ മള്‍ട്ടി സര്‍ക്യൂട്ട് മള്‍ട്ടി വോള്‍ട്ടേജ് ലൈന്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഉഡുപ്പി- കരിന്തളം ലൈനിന്റെ പണി ഭൂവുടമകളുടെ നഷ്ടപരിഹാര പ്രശ്‌നവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുകയാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒക്ടോബര്‍ 23 ന് തിരുവനന്തപുരത്ത് സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്താനും തീരുമാനമായി. 110 കെ.വി. ശേഷിയുള്ള വിദ്യാനഗര്‍ സബ് സ്റ്റേഷന്‍ 220 കെ.വി സബ്‌സ്റ്റേഷനായി ഉയര്‍ത്തും. 33 കെവി ബേളൂര്‍ സബ് സ്റ്റേഷന്‍ 110 കെവി സബ് സ്റ്റേഷന്‍ ആയി ഉയര്‍ത്താന്‍ ആറു മാസമത്തിനകം നടപടി സ്വീകരിക്കും. യോഗത്തില്‍ എംഎല്‍എമാരായ സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, എ.കെ.എം.അഷറഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഐ.എ.എസ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ പി.സുരേന്ദ്ര (ഡയറക്ടര്‍, ഡിസ്ട്രുിബ്യൂഷന്‍), സജി പൗലോസ് (ഡയറക്ടര്‍, പ്രസരണ വിഭാഗം), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കാസറഗോഡ് എന്നിവര്‍ പങ്കെടുത്തു. എം.രാജഗോപാലന്‍, എ.കെ.എം.അഷറഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഐ.എ.എസ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ പി.സുരേന്ദ്ര (ഡയറക്ടര്‍, ഡിസ്ട്രുിബ്യൂഷന്‍), സജി പൗലോസ് (ഡയറക്ടര്‍, പ്രസരണ വിഭാഗം), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കാസറഗോഡ് എന്നിവര്‍ പങ്കെടുത്തു.
No comments