മുറിച്ചിട്ട മരം ഒരു വര്‍ഷത്തിനു ശേഷവും സ്‌കൂള്‍ വളപ്പില്‍:പരിഹാരം തേടി നീലേശ്വരം കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ ജില്ലാ കലക്ടറുടെ വില്ലേജ് അദാലത്തില്‍
നീലേശ്വരം കോട്ടപ്പുറം സ്‌കൂള്‍ വളപ്പില്‍ മുറിച്ചിട്ട മരങ്ങള്‍ ഒരു വര്‍ഷത്തിനു ശേഷവും സ്‌കൂള്‍ വളപ്പില്‍ തന്നെ കിടക്കുന്നു.
സ്‌കൂള്‍ പരിസരത്തും സമീപത്തെ റോഡ് അരികിലുമുണ്ടായിരുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചതു തന്നെ ഏറെ മുറവിളിക്കു ശേഷമാണ്. മരത്തിന് വിലയിട്ട വനംവകുപ്പ് അധികൃതര്‍ വലിയ തുക ഇട്ടതിനാല്‍ ആരും ലേലം കൊള്ളാനെത്താത്തതാണ് മരം സ്‌കൂള്‍ വളപ്പില്‍ തന്നെ കുന്നുകൂടിക്കിടക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്‌കൂള്‍ സ്‌പോര്‍ട്‌സ് പോലും നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണ് സ്‌കൂള്‍ അധികൃതര്‍. മരം കൂട്ടിയിട്ട സ്ഥലം കാടുപിടിച്ച് ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ശല്യവുമുണ്ട്. മരം ഉടന്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായാണ് വാര്‍ഡ് കൗണ്‍സിലറും മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുമായ റഫീഖ് കോട്ടപ്പുറം നീലേശ്വരം വില്ലേജ് ഓഫീസില്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ നടത്തിയ വില്ലേജ് അദാലത്തിലെത്തിയത്.
No comments