നീലേശ്വരം വെടിക്കെട്ട് അപകടം; മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിലുള്ള വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ നീലേശ്വരത്തെ വ്യാപാരി നേതാക്കള്‍ സന്ദര്‍ശിച്ചു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടച്ചടങ്ങിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെയും കാഞ്ഞങ്ങാട് ഐഷാല്‍ ഹോസ്‌പിറ്റലിലും ചികിത്സയില്‍ കഴിയുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ നീലേശ്വരം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ സന്ദര്‍ശിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് കെ.വി.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എ.വിനോദ് കുമാര്‍, ട്രഷറര്‍ എം.മുഹമ്മദ് അഷ്‌റഫ്, നേതാക്കളായ ഡാനിയേല്‍ സുകുമാര്‍ ജേക്കബ്, സി.വി.പ്രകാശന്‍, സി.എച്ച്.അബ്ദുല്‍റഷീദ്, കെ.എം.ബാബുരാജ്, വി.വി.പവിത്രന്‍, ശശിധരന്‍ പാണ്ടിക്കോട്, കെ.എം.തുളസിദാസ്, ഗോപിനാഥന്‍ മുതിരക്കാല്‍ എന്നിവരാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദര്‍ശിച്ചത്.
No comments