സരണി ഉദ്ഘാടനവും സെമിനാറും നവംബർ ഒന്നിന് കാഞ്ഞങ്ങാട്:
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ കീഴിൽ രൂപീകരിച്ച സരണി കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടനവും സെമിനാറും നവംബർ ഒന്നിന് നടക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ചർച്ച് ഹാളിലാണ് പരിപാടി. രാവിലെ 8.30ന് ചിത്രകാര സംഗമം നടക്കും. 9.30 ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും.11 മുതൽ സെമിനാറുകൾ നടക്കും. നവോത്ഥാനത്തിന്റെ രാഷ്ട്രീയം എന്ന വിഷയം എം.എൻ കാരശ്ശേരി അവതരിപ്പിക്കും. വി. കെ രവീന്ദ്രൻ സംബന്ധിക്കും.1. 45 ന് നടക്കുന്ന സെമിനാറിൽ ഡോ. ആസാദ് വിഷയം അവതരിപ്പിക്കും.കേരളീയ നവോത്ഥാനത്തിലെ കാണാചരടുകൾ എന്നതാണ് വിഷയം.ഡോ. അജയകുമാർ കോടോത്ത്, ഡോ. എം. ഹരിപ്രിയ സംബന്ധിക്കും. സരണി അംഗങ്ങൾക്ക് നടത്തിയ സാഹിത്യ മത്സര വിജയികൾക്ക് വെള്ളിക്കോത്ത് വിഷ്ണു ഭട്ട് സമ്മാനങ്ങൾ നൽകും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ പി.സി സുരേന്ദ്രൻ നായർ, ഡോ. എ. എം. ശ്രീധരൻ, എം. കെ ദിവാകരൻ, എൻ. കെ ബാബുരാജ്, പി. നാരായണൻ അടിയോടി, എ ദാമോദരൻ, പ്രേമലത,പി.പി ബാലകൃഷ്ണൻ സംബന്ധിച്ചു.
No comments