Breaking News

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ്‌ കളിയാട്ടത്തിനിടെയുണ്ടായ അപകടം: പൊള്ളട്ലേറ്റവരെ സന്ദർശിച്ചു

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ്‌ കളിയാട്ടത്തിനിടെ പടക്കപ്പുര കത്തിയമര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, വൈസ്‌ ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌ റാഫി എന്നിവര്‍ സന്ദര്‍ശിച്ചു.
കണ്ണൂര്‍ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയാണ്‌ നീലേശ്വരം നഗരസഭ ചെയര്‍പഴ്‌സന്‍ ടി.വി.ശാന്ത, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്മാരായ കെ.പി.രവീന്ദ്രന്‍, ഷംസു അരിഞ്ചിറ എന്നിവര്‍ സന്ദര്‍ശിച്ചത്‌. കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണന്‍ മാസ്റ്റര്‍, നീലേശ്വരം ഏരിയാ സെക്രട്ടറി എം.രാജന്‍, നീലേശ്വരം നഗരസഭ വൈസ്‌ ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌ റാഫി എന്നിവര്‍ സന്ദര്‍ശിച്ചു.

No comments