സി പി ഐ (എം) പേരോൽ ഈസ്റ്റ് ലോക്കൽ സമ്മേളനം പാലാത്തടത്ത് നടന്നു
സി പി ഐ (എം) പേരോൽ ഈസ്റ്റ് ലോക്കൽ സമ്മേളനം പാലാത്തടം കെ.വി.കുഞ്ഞികൃഷ്ണൻ നഗറിൽ ജില്ലാക്കമ്മറ്റിയംഗം ഡോ.വി.പി.പി.മുസ്തഫ ഉൽഘാടനം ചെയ്തു. ഇ.കെ.ചന്ദ്രൻ അധ്യക്ഷനായി. സമ്മേളനത്തിന് തുടക്കം കുറിച്ച് ടി. കുഞ്ഞിക്കണ്ണർ പതാക ഉയർത്തി. വി.വി.ജിതേഷ് രക്ക് ത സാക്ഷി പ്രമേയവും ടി.പി. ലത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി. മനോഹരൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം.രാജൻ.കെ.വി.ദാമോദരൻ ,കരുവക്കാൽ ,. ലക്ഷ്മണൻ . പാറക്കോൽ രാജൻ . കെ.രാഘവൻ ടി.വി. ശാന്ത .പി.പി.മുഹമ്മദ് റാഫി.കെ.പി.രവീന്ദ്രൻ . കെ.കണ്ണൻ നായർ എന്നിവർ പങ്കെടുക്കുന്നു സ്വാഗത സംഘം ചെയർമാൻ എം.വി.രാജീവൻ സ്വാഗതം പറഞ്ഞു. പൊതുസമേളനം നാളെ വൈകിട്ട് പാലായി റോഡിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കും' പാലാത്തടം വായനശാലാപരിസരത്ത് നിന്നും പ്രകടനവും റെഡ് വളണ്ടിയർമാർച്ചും ആരംഭിക്കും'.
No comments