നീലേശ്വരം തീരത്ത് അനധികൃത മീന്‍പിടിത്തം: 2 കര്‍ണാടക ബോട്ടുകള്‍ കൂടി പിടിയില്‍; 2 ലക്ഷം രൂപ പിഴയീടാക്കി
അനധികൃതമായി മീന്‍പിടിച്ച രണ്ട് കര്‍ണാടക ബോട്ടുകള്‍ പിടികൂടി ഫിഷറീസ് വകുപ്പ് ഈടാക്കിയത് 5 ലക്ഷം രൂപ പിഴ.
തീരദേശ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നീലേശ്വരം തീരത്തുനിന്‌ിന് 12 നോട്ടിക്കല്‍ മൈല്‍ അകലെ നിരോധിത പഴ്‌സീന്‍ വല ഉപയോഗിച്ച്‌്‌് മീന്‍പിടിച്ച വൃന്ദാവന്‍, തിരംഗ എന്നീ ബോട്ടുകള്‍ പിടികൂടി ഉടമകള്‍ക്ക് പിഴയിട്ടത്. കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണനിയമപ്രകാരം അഡ്‌ജുഡിക്കേഷന്‍ നടപടികള്‍ക്കു ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ.ലബീബാണ് പിഴയിട്ടത്.
ഫിഷറീസ് അസി.ഡയറക്ടര്‍ തസ്ലിമ ബീഗത്തിന്റെ നിര്‍ദേശപ്രകാരം കുമ്പള മത്സ്യഭവന്‍ ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷിനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങിലെ അര്‍ജുന്‍ തൃക്കരിപ്പൂര്‍, അഴിത്തല തീരദേശ പോലീസിലെ സിപിഒ, പ്രമോദ് ബേക്കല്‍, ബേക്കല്‍ തീരദേശ പോലീസ് സിപിഒ, പവിത്രന്‍, സീ റെക്‌സ്യൂ ഗാര്‍ഡുമാരായ സേതുമാധവന്‍, അജീഷ് കുമാര്‍, ശിവകുമാര്‍, സ്രാങ്ക് ഷൈജു, എഞ്ചിന്‍ ഡ്രൈവര്‍ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
No comments