കാഞ്ഞങ്ങാട് ടൗണിൽ സ്‌കൂൾ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
കാഞ്ഞങ്ങാട് ടൗണിൽ സ്‌കൂൾ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കിഴക്കും കര മണലിലെ കൃഷ്‌ണൻ (75)ആണ് മരിച്ചത്. നടന്ന് പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.തുടർന്ന് സ്‌കൂട്ടറിലും ഇടിച്ചു. വഴിയാത്രക്കാരനെയും സ്കൂട്ടറിലും ഇടിച്ച ബസ് റജിസ്ട്രേഷൻ ആകാത്ത കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽ പരിക്കേറ്റു. ഇന്ന് വൈകീട്ട് കോട്ടച്ചേരിയിലാണ് അപകടം. ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. കുട്ടികൾക്ക് പരിക്കില്ല. മൃതദേഹം ഐഷാൽ ആശുപത്രിയിൽ.
No comments