മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ ഇടങ്ങൾ എന്ന പേരിലുള്ള രാഷ്ട്രീയ ശില്പശാല ഉദ്ഘാടനം ചെയ്തു
പഴയ ഗീബൽസിന്റെ പുതിയ വകഭേദങ്ങളാണ് പി.ആർ.ഏജൻസികളെന്നും പുതിയകാലത്ത് നേതാക്കളെ പി ആർ ഏജൻസികൾ നിർമിക്കുന്നുയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാനവ സംസ്കൃതി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ ഇടങ്ങൾ എന്ന പേരിലുള്ള രാഷ്ട്രീയ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പാസ്റ്റൽ സെന്ററിൽ നടന്ന ശിൽപശാല മാനവ സംസ്കൃതി ചെയർമാനും മുൻ എം.എൽ.എയുമായ അനിൽ അക്കര അധ്യക്ഷത വഹിച്ചു. ഡോ. ബാലചന്ദ്രൻ കീഴോത്ത് ശിൽപ്പശാല പരിചയം നടത്തി. സ്വാഗത സംഘം ചെയർമാൻ അഡ്വ.പി.നാരായണൻ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി എം അസിനാർ നന്ദിയും പറഞ്ഞു.
നിർമിത ബുദ്ധിയുടെ രാഷ്ട്രീയ ത്തെക്കുറിച്ച് സംവാദം സുനിൽ പ്രഭാകറും ഡോ.മഹേഷ് മംഗലാട്ടും നയിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് ഉന്നത വിദ്യാഭ്യാസത്തിലെ വിദേശ കുടിയേറ്റ ത്തെക്കുറിച്ചുള്ള സെഷനിൽ ഡോ.ജെ ആഡൂറും ഡോ.സജി ജേക്കബും സംബന്ധിക്കും. മൂന്ന് മണിക്ക് കേരളത്തിലെ സർവകശാല വിദ്യാഭ്യാസ ത്തെക്കുറിച്ച് ഡോ.ഖാദർ മാങ്ങാടും ഡോ. പ്രേമചന്ദ്രൻ കീഴോത്തും നയിക്കുന്ന സംവാദം നടക്കും. നാലു മണിക്ക് തിര ഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോളും അഭിപ്രായ രുപീകരണവും എന്ന വിഷയത്തിൽ സംവാദവും ഓപ്പൺ ഫോറവും ടി.വൈ. വിനോദ് കൃഷ്‌ണും ആർ സുഭാഷ് ചർച്ചയിൽ സംബന്ധിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സന്ധ്യയിൽ സൂര്യ ഗായത്രിയുടെ കവിത സമാഹാരം ദൈവ പ്പേച്ച് പ്രകാശനം ചെയ്യും. കാസർകോട് ഫോക്ക് ബാന്റിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരണവും നടക്കും. നാളെ രാവിലെ പത്ത് മണിക്ക് ട്രാൻസ് ജെന്റർ ആക്റ്റിവിസ്റ്റ് കൽക്കി സുബ്രഹ്‌മണ്യൻ സംവദിക്കും. 11 മണിക്ക് സണ്ണി എം കപിക്കാട്, എം പര മേശ്വരൻ നേതൃത്വം നൽകുന്ന സംവാദം നടക്കും. 12 മണിക്ക് പരിസ്ഥിതി ചർച്ചക്ക് സി സുനിൽകുമാറും ഡോ.രതീഷ് നാരായണനും പരിസ്ഥിതി ചർച്ചക്ക് നേതൃത്വം നൽകും. മൂന്ന് മണിക്ക് ശില്പശാല അവ ലോകനവും നാലു മണിക്ക് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും. സമാപന സമ്മേളന സെഷൻ എം.കെ രാഘവൻ എം.പി ഉദ്ഘാടനംചെയ്യും.
No comments