Breaking News

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ശുചീകരണം നടത്തി.

മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി അച്ചാംതുരുത്തി സ്വദേശാഭിമാനി കലാലയം & അഴീക്കോടൻ മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെയും സ്വദേശാഭിമാനി വായനശാല &ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി. കോട്ടപ്പുറം പാലം മുതൽ അഴീക്കോടൻ ജംഗ്ഷൻ വരെ റോഡിനിരുവശവും ക്ലബ്ബ് പരിസരവുമാണ് കാടും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കി ശുചീകരിച്ചത്. പാലം പരിസരത്തെ റോഡിലെ വളവിലുള്ള കുണ്ടും കുഴിയും പ്രവർത്തകർ നികത്തി ഗതാഗത യോഗ്യമാക്കുകയും ചെയ്തു. വസന്തൻ കെ.പി ഉദ്ഘാടനം ചെയ്തു. ശുചീകരണത്തിന് ക്ലബ്ബ്, വായനശാല ഭാരവാഹികളായ ദാമോദരൻ പി.പി, സജിരാജ്, ജയരാജൻ ടി., വിനോദൻ കെ.പി എന്നിവർ നേതൃത്വം നൽകി.

No comments