കേരള സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി, വയോജന സംഗമം നടത്തി.
കേരള സീനിയർ സിറ്റിസൺസ് ഫോറം കാഞ്ഞങ്ങാട് മുൻസിപ്പൽ കമറ്റി, ഹോസ്ദുർഗ് ജനമൈത്രി പോലീസ്, എസ് പി സി യൂനിറ്റ് ജി എച്ച് എസ് എസ് ഹോസ്ദുർഗ്, ദുർഗ സ്ക്കൂൾ എന്നിവരുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വയോജന സംഗമം നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് സംഗമം ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം മുൻസിപ്പൽ പ്രസിഡന്റ് എം ഗോപാലകൃഷ്ണ കുറുപ്പിന്റെ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ഇൻസ്പെക്ടർ അജിത്കുമാർ. പി , സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് ടി. അബൂബക്കർ ഹാജി, ജില്ലാ സെക്രട്ടറി കെ. സുകുമാരൻ മാസ്റ്റർ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ. ആസിഫ്, കമ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥരായ ടി. ടി.വി സിന്ധു , ടി വഹീദത്ത്, എം തുഷാര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കേരള സീനിയർ സിറ്റിസൺ ഫോറം കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി എം പുരുഷോത്തമൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. എസ് പി സി കാഡറ്റുകൾ വയോജനങ്ങളുടെ പഴയ കാല അനുഭവങ്ങൾ പങ്കു വച്ചു. വയോജനങ്ങളുടെ ജീവിത രീതികൾ ഈ കാലഘട്ടത്തിൽ പുതിയ തലമുറ മനസ്സിലാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങത്ത് അഭിപ്രായപ്പെട്ടു.
No comments