ജില്ലാ അത്‌ലറ്റിക്‌സ്: എം. പി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഒന്നാംസ്ഥാനത്ത്
നീലേശ്വരം പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടങ്ങിയ ജില്ലാ അത് ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം പെര്‍ളടുക്ക എംപി ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കുതിപ്പ്.
51 പോയിന്റോടെയാണ് ഇവര്‍ ഒന്നാം സ്ഥാനത്തുള്ളത്. 46 പോയിന്റ് നേടിയ നീലേശ്വരം കോസ്‌മോസിനാണ് രണ്ടാംസ്ഥാനം. സെന്റ് എലിസബത്ത് സ്‌കൂള്‍ 35 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. മത്സരങ്ങള്‍ നാളെയും തുടരും.
No comments