Breaking News

കോസ്മോസ് സെവൻസിൻ്റെ ടിക്കറ്റ് വിതരണോത്ഘാടനം നടന്നു.

കോസ്മോസ് സെവൻസിൻ്റെ ടിക്കറ്റ് വിതരണോത്ഘാനം നടന്നു.
2024 ഡിസംബർ 22 മുതൽ 2025 ജനുവരി 12 വരെ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ബാങ്ക് ഓഫ് ബറോഡ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റിൻ്റെ ഗ്യാലറി, ചെയർ പാസ്സുകളുടെ വിതരണോത്ഘാടനം നടന്നു. ഗ്യാലറി പാസിൻ്റെ വിതരണോത്ഘാടനം സാമൂഹ്യ പ്രവർത്തകനും പ്രമുഖ കോൺട്രാക്ടറുമായ സി. നാരായണൻ ചായ്യോന്നും ചെയർപാസിൻ്റെ ഉത്ഘാടനം സർഗ്ഗപ്രതിഭയും ഗ്രാഫിക് ഡിസൈൻ എന്ന നിർമ്മാണ കമ്പനി ഉടമയുമായ എഞ്ചിനീയർ പവിത്രനും നിർവ്വഹിച്ചു. പത്രണ്ടായിരത്തോളം പേർക്കിരിക്കാവുന്ന ഗ്യാലറിയും ആയിരത്തിലധികം പേർക്കിരിക്കാവുന്ന കസേര സൗകര്യവും ഒരുക്കുന്നുണ്ടെന്ന് വർക്കിങ് ചെയർമാൻ ഡോ. വി സുരേശൻ അറിയിച്ചു. ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ പി.പി സുരേന്ദ്രൻ സ്വാഗതവും സാമ്പത്തിക സമിതി കൺവീനർ വി.കെ രാമചന്രൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഡോ. എ.ടി മനോജ്, സാമ്പത്തിക സമിതി ചെയർമാൻ വിനോദ് കുമാർ എ, സോവനീർ സമിതി ചെയർമാൻ ഡോ.രാജൻ, ഗാലറി കമ്മിറ്റി ചെയർമാർ ടി. രാധാകൃഷ്ണൻ എന്നിവരും സംസാരിച്ചു. കേരളത്തിലെ പ്രമുഖരായ ഇരുപത് ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ അറിയിച്ചു. ടൂർണ്ണമെൻ്റ് ദിവസങ്ങളിൽ വിവിധ കലാ പരിപാടികൾക്ക് പ്രോഗ്രാം കമ്മിറ്റി രൂപം നൽകി വരുന്നതായും സംഘാടകർ അറിയിച്ചു.

No comments