Breaking News

നീലേശ്വരം ചെമ്മാക്കരയിൽ ഗർഭിണിയായ പശു കടന്നൽക്കുത്തേറ്റ് ചത്തു.

ഗർഭിണിയായ പശു കടന്നൽക്കുത്തേറ്റ് ചത്തു. നീലേശ്വരം 
ചെമ്മാക്കരയിലെ വളപ്പിൽ രമണിയുടെ മകൻ രാജേഷിന്റെ മൂന്നര വയസുള്ള കറവപ്പശുവാണ് ചത്തത്. ഞായറാഴ്ച ഉച്ചയോടെ പറമ്പിൽ മേയുന്നതിനിടെയാണ് പശുവിന് കടന്നൽക്കുത്തേറ്റത്. സംഭവം അറിഞ്ഞയുടൻ നീലേശ്വരം വെറ്ററിനറി ആശുപത്രിയിൽ നിന്ന് ജീവനക്കാരെത്തി ആവശ്യമായ ചികിത്സ നൽകിയെങ്കിലും ഇന്നലെ രാവിലെ ചത്തു. ആവശ്യമായ അനന്തര നടപടികൾ സ്വീകരിച്ചു.
..............

No comments