Breaking News

പടന്നക്കാട് നെഹ്‌റു ആർട്‌സ് സയൻസ് കോളേജിനു സമീപം കെഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ്പ് :കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകാൻ നിർദേശം.

പടന്നക്കാട് നെഹ്‌റു ആർട്‌സ് സയൻസ് കോളേജിനു സമീപം കെഎസ്ആർടിസി ബസുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനായി കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകാൻ നിർദേശം.
ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗമാണ് വിദ്യാർത്ഥി പ്രതിനിധികളോട് ഇക്കാര്യം നിർദേശിച്ചത്. ജില്ലയിൽ വിവിധയിടങ്ങളിൽ വിദ്യാർഥികൾ അനുഭവിക്കുന്ന യാത്രാപ്രശ്‌നങ്ങൾ യോഗം ചർച്ച ചെയ്തു.
കേപ്പിന്റെ നിയന്ത്രണത്തിലുള്ള ചീമേനി എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന 40 കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥികളുടെ യാത്രാപ്രശനം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് കോളേജ് പ്രിൻസിപ്പൽ നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പരിഹാരം കാണുമെന്നും ആർടിഒ യോഗത്തെ അറിയിച്ചു. വിദ്യാർഥികളുടെ ബസ് യാത്രാനിരക്കുകൾ വിദ്യാർഥി പ്രതിനിധികൾക്ക് കൈമാറും. ലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സ്യൂട്ട് സീനിയർ സൂപ്രണ്ട് എൻ.ആർ.ലത അധ്യക്ഷത വഹിച്ചു. ജോയിന്റ് ആർടിഒ, എ.ജോസ്, കാസർകോട് കെഎസ്ആർടിസി ഇൻസ്‌പെക്ടർ എസ്.രാജു, ബസ് ഓണേഴ്‌സ് പ്രതിനിധി മുഹമ്മദ് അലി, കാസർകോട് ഗവ. കോളേജ് പ്രതിനിധി എ.പ്രമേഷ്, വിദ്യാർഥി പ്രതിനിധികളായ കെ.ഇമ്മാനുവൽ, കെ.പ്രണവ് തുടങ്ങിയവർ പങ്കെടുത്തു.

No comments