Breaking News

കാഞ്ഞങ്ങാട് ലയൺസ്‌ ക്ലബ്ബ്‌ ഐഷാൽ മെഡിസിറ്റിയുമായി സഹകരിച്ച് നീലേശ്വരം ചാമകുഴിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.

അടിയന്തിര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂക്ഷ നൽകുന്നതിനെ സംബന്ധിച്ച് വിശദമായ വിവരണങ്ങളും പ്രായോഗിക പരിജ്ഞാനവും ഗ്രാമ സമൂഹത്തിനു നൽകാൻ കാഞ്ഞങ്ങാട് ലയൺസ്‌ ക്ലബ്ബ്‌ ഐഷാൽ മെഡിസിറ്റിയുമായി സഹകരിച്ച് നീലേശ്വരം ചാമകുഴിയിൽ പ്രഥമ ശുശ്രുക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. 
ചാമകുഴി എ കെ ജി സ്മാരക വായന ശാല ആൻഡ് ഗ്രന്ഥലയം പ്രവർത്തകർ സമൂഹ നന്മയ്ക്കു വേണ്ടിയുള്ള പ്രസ്തുത പരിപാടിക്ക് വേദിയൊരുക്കി.
കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ് ലയൺ ശ്യാം പ്രസാദ് പുറവങ്കര പരിപാടി ഉദ്ഘാടനം ചെയ്യുകയും പരിശീലന പരിപാടിയെ കുറിച് വിശദീകരണം നൽകുകയും ചെയ്തു - ലോകത്തിലെ ഏറ്റവും വലിയ സർവീസ് സംഘടനയായ ലയൺസ്‌ പ്രസ്ഥാനം മാനവരാശിയുടെ നന്മയ്ക്കു വേണ്ട പ്രവർത്തനങ്ങൾക്ക്‌ എന്നും മുന്നിൽ ഉണ്ട് വയനാട് ദുരന്തഭൂമിയിൽ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ 5 കോടി അനുവദിച്ചു കഴിഞ്ഞു
എ കെ ജി സ്മാരക ക്ലബ്ബ്‌ സെക്രട്ടറി വിപിൻ ജോസീ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ലയൺ എൻ അനിൽ കുമാർ, ലയൺ പി വി രാജേഷ്, ലയൺ മധു എന്നിവർ സംസാരിച്ചു. ഐഷാൽ മെഡിസിറ്റിയുടെ എമർജൻസി ഹെഡ് ഡോക്ടർ ശിവരാജ് ക്ലാസ് എടുത്തു. സി.രാജേന്ദ്രൻ സ്വാഗതവും ബാബു നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയിൽ 70 എഴുപതോളം പേർ പങ്കെടുത്തു

No comments