Breaking News

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കരിന്തളം ആർ ആർ എഫിൽ നടന്നു.

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള പഞ്ചായത്ത് തല ഉദ്ഘാടനം കരിന്തളം ആർ ആർ എഫിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൺ കെ ശകുന്തള മുഖ്യാതിഥിയായി. ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ പി ജയൻ പുതുതായി സ്ഥാപിച്ച കൺവെയർ ബെൽറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ എസ് ജി ഡി അസിസ്റ്റൻ്റ് എൻജിനീയർ കെ ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ സി എച്ച് , മെമ്പർമാരായ ഉമേശന്‍ വേളൂർ ,കെ യശോദ, ബിന്ദു ടി എസ്, കെ കൈരളി പി പി രാജേഷ്, ബാബു ടിവി , സുരേഷ് കുമാർ സി, ജലേഷ് കെ, ഷീബ കെ വി , മീനാക്ഷി പി പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത്ത് കുമാർ സ്വാഗതവും ഹരിത കർമ്മസേന കൺസോർഷ്യൻ സെക്രട്ടറി വിദ്യ ടി ആർ നന്ദിയും പറഞ്ഞു

No comments