തീരദേശ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം : നീലേശ്വരം മണ്ഡലം ഇരുപത്തിയേഴാം വാര്‍ഡ് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍
നീലേശ്വരം മണ്ഡലം ഇരുപത്തിയേഴാം വാര്‍ഡ് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി.
ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ വാര്‍ഡ് പ്രസിഡന്റ് എം.വി.അര്‍ജുനന്‍, കെ.വി.നരേന്ദ്രന്‍, സതീശന്‍ മല്ലക്കര, പി.വി.പൊക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. തീരദേശ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വാര്‍ഡ് പ്രസിഡന്റായി എം.വി.സുകുമാരനെ തിരഞ്ഞെടുത്തു. പിലിക്കോട് ഗവ.ഐടിഐയില്‍ നിന്ന് ഉന്നതവിജയം നേടിയ യദുനന്ദന്‍, കണ്ണൂര്‍ ജില്ല ഫുട്‌ബോള്‍ ക്യാമ്പില്‍ ഇടം നേടിയ ആദിത്യന്‍ എന്നിവരെ അനുമോദിച്ചു.
No comments