Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ക്ലബ് ഗാന്ധി ജയന്തി ദിനാചരണവും, ചിത്ര രചന മത്സരവും സംഘടിപ്പിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ക്ലബ് ഗാന്ധി ജയന്തി ദിനാചരണവും, ചിത്ര രചന മത്സരവും സംഘടിപ്പിച്ചു. നെഹ്‌റു കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ: പുഷ്പജ പി വി ഉത്ഘാടനം നിർവഹിച്ചു. ജീവൻധാര ക്ലബ്‌ പ്രസിഡന്റ്‌ ടി വി രാജീവൻ അധ്യക്ഷത വഹിച്ചു. മനോജ്‌ കുമാർ ടി, വേണുഗോപാലൻ നായർ പി, വിജയകുമാർ ടി കെ എന്നിവർ സംസാരിച്ചു. ശ്രീജിത്ത്‌ കുമാർ പി, ശ്രീകാന്ത് പി ആർ, രഞ്ജിത്ത് കെ, രാജേഷ് കരിങ്ങാട്, അരുൺ അറുവാത്ത്,ഷബ്‌ന രഞ്ജിത്ത്, ശ്രീകല മോഹൻ, നന്ദന കൃഷ്ണ, പാർവതി കൃഷ്ണ എന്നിവർ നേതൃത്വം നൽകി. നീലേശ്വരം തൈക്കടപ്പുറത്തു വെച്ച് നെഹ്‌റു യുവകേന്ദ്രയുടെയും, പടന്നക്കാട് നെഹ്‌റു കോളേജ് എൻ എസ് എസ് എന്നിവയുടെ സഹകരണത്തോടെ മെഗാ ബീച് ശുചീകരണവും സംഘടിപ്പിച്ചു.

No comments