Breaking News

ശബ്ദ കലാകാരൻ സുരേശൻ തീക്കടിക്ക് കരിവെള്ളൂർ കുണിയൻ ദുർഗാംബിക ക്ഷേത്രത്തിൽ ആദരം നൽകി

ശബ്ദ കലാകാരൻ സുരേശൻ തീക്കടിക്ക് കരിവെള്ളൂർ കുണിയൻ ദുർഗാംബിക ക്ഷേത്രത്തിൽ ആദരം നൽകി. നാൽപ്പത്തിരണ്ട് വർഷകാലമായി നിരവധി പെരുങ്കളിയാട്ടങ്ങൾ, കബഡി, വോളിബോൾ, ഫുട്ബാൾ, കണിയൻ കാവ് നവരാത്രി മഹോത്സവം, നിരവധി ക്ഷേത്രങ്ങളിലെ അനൗൺസ്മെൻറ് എന്നിവ ചെയ്ത് ജനങ്ങളുടെ അംഗീകാരം നേടിയ കുണിയനിലെ ശബ്ദ കലാകാരനാണ് സുരേശൻ തീക്കടി. കുണിയൻ കാവ് ശ്രീ ദുർഗാംബിക ക്ഷേത്രത്തിൽ നവരാത്രിയുടെ സമാപന ദിവസം നടന്ന ചടങ്ങിൽ ക്ഷേത്രം സിക്രട്ടറി കല്ലറ ദാമോദരൻ ഉപഹാര സമർപ്പണം നടത്തി.

No comments