Breaking News

കെസിഇഎഫ്‌ നീലേശ്വരം യൂണിറ്റ്‌ തല മെമ്പര്‍ഷിപ്‌ വിതരണോദ്‌ഘാടനം നടത്തി

കേരള കോ- ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രന്റ്‌ നീലേശ്വരം യൂണിറ്റ്‌ തല മെമ്പര്‍ഷിപ്‌ വിതരണോദ്‌ഘാടനം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ഉണ്ണിക്കൃഷ്‌ണന്‍ നീലേശ്വരം സര്‍വീസ്‌ സഹകരണ ബാങ്ക്‌ സെക്രട്ടറി പി.രാധാകൃഷ്‌ണന്‍ നായര്‍ക്ക്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു. യൂനിറ്റ്‌ പ്രസിഡന്റ്‌ പി.വി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി സി.ശശി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ.വി.വിമല്‍, കെ.പ്രിയേഷ്‌, താലൂക്ക്‌ കമ്മിറ്റി അംഗം കെ.ആര്‍.രാകേഷ്‌, താലൂക്ക്‌ വനിതാ കമ്മിറ്റി അംഗം കെ.ഇന്ദിര, എം.ബാബു, സി.കെ.രോഹിത്‌, അനൂപ്‌ ഓര്‍ച്ച, ടി.കെ.ശ്രീനി എന്നിവര്‍ പ്രസംഗിച്ചു.
......................

No comments