നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ നാളെ ജില്ലയില്‍.
കഴിഞ്ഞ ദിവസം മലപ്പുറം മഞ്ചേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലൂടെ വിവാദനായകനായ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ നാളെ ജില്ലയില്‍.
എസ്‌ഐ പിടിച്ചെടുത്ത ഓട്ടോറിക്ഷ തിരിച്ചു കൊടുക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്‌ത കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോഡ്രൈവര്‍ കെ.അബ്ദുല്‍ സത്താറിന്റെ വീട് സന്ദര്‍ശിക്കാനാണ് ഇദ്ദേഹം കാസര്‍കോട്ടെത്തുന്നത്.നഗരത്തിലെ ഓട്ടോത്തൊഴിലാളികള്‍ ചേര്‍ന്ന് ഇദ്ദേഹത്തിന് സ്വീകരണവുമൊരുക്കും. അബ്ദുല്‍സത്താറിന്റെ വീട് സന്ദര്‍ശിക്കുന്ന ഇദ്ദേഹം വീട്ടുകാരുമായി സംസാരിക്കും. സ്വന്തമായി വീടില്ലാത്ത അബ്ദുല്‍സത്താറിന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ഭവനനിര്‍മാണ ഫണ്ടിന്റെ ആദ്യഗഡുവും അദ്ദേഹം സംഭാവന ചെയ്യും. തിരുവനന്തപുരം എക്‌സ്‌പ്രസില്‍ രാവിലെ 10 മണിക്ക് കാസര്‍കോട്ടെത്തുന്ന പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്ക് ഓട്ടോഡ്രൈവര്‍മാര്‍ സ്വീകരണവുമൊരുക്കും. ഇദ്ദേഹം രൂപീകരിച്ച ഡിഎംകെ എന്ന പ്രസ്ഥാനവുമായി സഹകരിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നവരുമായി കൂടിയാലോചന നടത്തുമെന്നും ഡിഎംകെ ജില്ലാ ഘടകം രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്കും തുടക്കം കുറിച്ചേക്കുമെന്നും അറിയുന്നു.
No comments