ജേക്കബ് വർഗീസ് മാസ്റ്റർ അനുസ്മരണവും അവാർഡ് വിതരണം വിതരണവും നടന്നു.
കാസർഗോഡ് ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻറ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡൻ്റും ജി എസ് ടി യു സംസ്ഥാന നേതാവുമായിരുന്ന ജേക്കബ് വർഗീസ് മാസ്റ്ററുടെ സ്മരണയ്ക്കായി കാസർഗോഡ് ഡിസ്ട്രിക്ട് എഡ്യുക്കേഷൻ എംപ്ലോയീസ് ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ചഅധ്യാപകർക്കുള്ള സദ്ഭാവന അധ്യാപക അവാർഡ് വിതരണവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള സഹകാരിത സമ്മാൻ അവാർഡ് വിതരണവും നടന്നു. ഹോസ്ദുർഗ് സഹകരണ ബാങ്ക് ഹാളിൽ
നടന്ന ചടങ്ങ് കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മികച്ചഅധ്യാപകർക്കുള്ള സദ്ഭാവന അധ്യാപക അവാർഡ് വിതരണം പി.ടി. ബെന്നി മാസ്റ്റർക്ക് സമ്മാനിച്ചു.
മികച്ച സഹകരണ സ്ഥാപനത്തിനുള്ള സഹകാരിത സമ്മാൻ ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ ഹോസ്ദുർഗ് സഹകരണ ബാങ്കിനു വേണ്ടി പ്രസിഡണ്ട് പ്രവീൺ തോയമ്മലിനു സമ്മാനിച്ചു.
സൊസൈറ്റി ഡയറക്ടർമാരായി വിരമിച്ച ജി കെ ഗിരിജ, സി കെ വേണു എന്നിവരെ കെ.പി.സി സി എകസ്യൂട്ടീവ് അംഗം ഹക്കിം കുന്നിൽ ആദരിച്ചു. ഡി.സി.സി വൈസ് പ്രസിഡണ്ട് ‘ബി പി
പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി
ട്രസ്റ്റ് ചെയർമാൻ അലോഷ്യസ് ജോർജ് അദ്ധ്യക്ഷനായിരിന്നു. അധ്യാപക അവാർഡ് ജേതാവിനെ ട്രസ്റ്റ് രക്ഷാധികാരി ടി കെ എവുജിൻ പരിചയപ്പെടുത്ത്തി. മികച്ച സഹകരണ സ്ഥാപനത്തെ ട്രസ്റ്റ് രക്ഷാധികാരി കെ പി മുരളീധരൻ പരിചയപ്പടുത്തി . കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ പി ബാലകൃഷ്ണൻ, ട്രസ്റ്റ് കൺവീനർ ജോർജ്കുട്ടി ജോസഫ്, ട്രഷറർ, ജയൻ സി ഇ, കെ പി എസ് ടി എ മുൻ സംസ്ഥാന സെക്രട്ടറിമാരായിരുന്ന കുഞ്ഞികണ്ണൻ കരിച്ചേരി, കെ സരോജിനി, ട്രസ്റ്റ് രക്ഷാധികാരിയായ നാരായണൻ അടിയോടി,
No comments