Breaking News

ഹൊസ്‌ദുര്‍ഗ്‌ കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ളമാധ്യമസെമിനാര്‍ 13ന് നടക്കും.

ഹൊസ്‌ദുര്‍ഗ്‌ കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ളമാധ്യമസെമിനാര്‍ 13ന് നടക്കും.
രാവിലെ 10 മണിക്ക്‌ കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രിന്‍സിപ്പല്‍ ഡിസ്‌ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജ്‌ സാനു.എസ്‌.പണിക്കര്‍ ഉദ്‌ഘാടനം ചെയ്യുംം. സംഘാടക സമിതി ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഹൊസ്‌ദുര്‍ഗ്‌ സബ്‌ ജഡ്‌ജ്‌ എം.സി.ബിജു, ജില്ലാ ഗവ.പ്ലീഡര്‍ പി.വേണുഗോപാലന്‍ നായര്‍, കാസര്‍കോട്‌ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.മണികണ്‌ഠന്‍ നമ്പ്യാര്‍, എന്നിവര്‍ ആശംസകള്‍ നേരും. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എം.ജയചന്ദ്രന്‍ സ്വാഗതവും ജോയിന്റ്‌ കണ്‍വീനര്‍ അഡ്വ.എ.മണികണ്‌ഠന്‍ നന്ദിയും പറയും. സെമിനാറില്‍ സമകാലിക ഇന്ത്യന്‍ മാധ്യമങ്ങള്‍ സമസ്യകളും സാധ്യതകളും എന്ന വിഷയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഇഡംസ്‌ മാനേജിങ്‌ ഡയറക്ടറും ആയ വെങ്കടേഷ്‌ രാമകൃഷ്‌ണന്‍ അവതരിപ്പിക്കും. മാധ്യമപ്രവര്‍ത്തകരായ എം.ജെ.ബാബു, ടി.പി.ചെറൂപ്പ, യു.പി.സന്തോഷ്‌ എന്നിവര്‍ സംബന്ധിക്കും. കാഞ്ഞങ്ങാട്‌ പ്രസ്‌ഫോറം പ്രസിഡന്റ്‌ ടി.കെ.നാരായണന്‍ നന്ദി പറയും.

No comments