നീലേശ്വരം വെടിക്കെട്ട് അപകടം: അന്വേഷണ ചുമതല എഡിഎമ്മിന്
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ കളിയാട്ടതിനിടെ വെടിപ്പുരയ്‌ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ അന്വേഷണ ചുമതല കാസര്‍കോട് എഡിഎമ്മിന്.
സംഭവത്തില്‍ എഡിഎം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. അപകടം അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പയും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി, ബാബു പെരിങ്ങേത്തിന് അന്വേഷണ ചുമതലയും അഡിഷനല്‍ എസ്‌പി, പി.ബാലകൃഷ്‌ണന്‍ നായര്‍ക്ക് സമഗ്രാന്വേഷണ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്.
No comments