Breaking News

മരക്കാപ്പ് കടപ്പുറം ഗവ: ഫിഷറീസ് ഹൈസ്കൂളിന് വേസ്റ്റ് ബിന്നുകൾ കൈമാറി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക്

111 വർഷം പ്രവർത്തനം പിന്നീടുന്ന ഹൊസ്ദുർഗ്ഗ് സർവീസ് സഹകരണ ബാങ്ക് പൊതു നന്മാ പ്രവർത്തനത്തിന്റെ ഭാഗമായി മരക്കാപ്പ് കടപ്പുറം ഗവൺമെന്റ് ഫിഷറീസ് ഹൈസ്കൂളിന് അനുവദിച്ച വേസ്റ്റ് ബിന്ന് ഹൈസ്കൂൾ അങ്കണത്തിൽ വെച്ച് ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ കൈമാറി.
 ബാങ്ക് വൈസ് പ്രസിഡണ്ട് ഹംസ പുതിയ കോട്ടയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ വി വി ശോഭ, ബാങ്ക് ഡയറക്ടർമാരായ എൻ കെ രത്നാകരൻ, വി വി സുധാകരൻ, ടി കുഞ്ഞി കൃഷ്ണൻ, ഗഫൂർ മുറിയനാവി, വി വി മോഹനൻ,കരീം കല്ലൂരാവി,അസീനപടന്നക്കാട്, ബാങ്ക് സെക്രട്ടറി നസീമ കെ പി,മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം ടി ബാലൻ, ഒ വി പ്രദീപ് കുമാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
 സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് സ്വാഗതവും, സീനിയർ അസിസ്റ്റന്റ് സതീശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments